ഷെയ്‌ന്‍ വോണിന്‍റെ ചലഞ്ച് ഏറ്റെടുത്താണ് ഹെയ്‌ഡന്‍ വേഷം മാറി ഷോപ്പിംഗിനിറങ്ങിയത്. ഹെയ്‌ഡന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവെച്ചത്.  

ചെന്നൈ: വേഷം മാറി, ആരാധകര്‍ക്ക് പിടികൊടുക്കാത്ത ലുക്കില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്‌ഡന്‍. ചെന്നൈ ടി നഗറിലെ സ്‌ട്രീറ്റുകളിലാണ് മുന്‍ ഓസീസ് താരം വേറിട്ട ലുക്കില്‍ ഷോപ്പിംഗിറങ്ങിയത്. താടിയും ലുങ്കിയുമൊക്കെയായി ഇതിഹാസ താരത്തെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് ആളെ പിടികിട്ടിയില്ല. 

മുന്‍ സഹതാരം ഷെയ്‌ന്‍ വോണിന്‍റെ ചലഞ്ച് ഏറ്റെടുത്താണ് ഹെയ്‌ഡന്‍ ചെന്നൈ തെരുവുകളില്‍ ഷോപ്പിംഗിനറങ്ങിയത്. ആയിരം രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു ഹെയ്‌ഡന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ഹെയ്‌ഡന്‍ തന്നെയാണ് ഷോപ്പിംഗ് നടത്തുന്ന ചിത്രം പങ്കുവെച്ചത്. ചിത്രം മണിക്കൂറുകള്‍ക്കകം വൈറല്‍ ആവുകയും ചെയ്തു. 

View post on Instagram

ഹെയ്‌ഡന് വലിയ ആരാധകക്കൂട്ടമുള്ള നഗരമാണ് ചെന്നൈ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമായിരുന്നു മാത്യു ഹെയ്‌ഡന്‍. 2008 മുതല്‍ 2010 വരെ ചെന്നൈക്കായി കളിച്ച ഹെയ്‌ഡന്‍ 32 മത്സരങ്ങളില്‍ നിന്ന് 1107 റണ്‍സ് നേടിയിട്ടുണ്ട്.