ബുംറയുടെ ദൃശ്യങ്ങള്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ പരിശീലനത്തിനെത്തിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഒരു നടപടി വിവാദമായിരിക്കുകയാണ്. കാറില്‍ നിന്ന് പുറത്തിറങ്ങിയ ബുംറയെ ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി കൈ കൊടുത്ത് സ്വാഗതം ചെയ്തു. എന്നാല്‍ സെക്യൂരിറ്റിയെ ഗൗനിക്കാതെ ബുറ നടന്നുനീങ്ങി. ഇതേസമയം ക്യാമറയില്‍ നോക്കി ഹായ് പറയാന്‍ ബുംറയ്ക്ക് മടിയുണ്ടായിരുന്നില്ല.

ബുംറയുടെ ദൃശ്യങ്ങള്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. എന്നാല്‍ ബുംറയുടെ പിഴവ് മുംബൈ ഇന്ത്യന്‍സ് ശ്രദ്ധിച്ചിരുന്നില്ല. വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ബുംറ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്.

Scroll to load tweet…

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പേസ് കുന്തമുനയാണ് ജസ്‌പ്രീത് ബുംറ. ഏകദിന ലോകകപ്പിന് മുന്‍പ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള വേദി കൂടിയാണ് ഐപിഎല്‍.