പരസ്പരം ഏറ്റമുട്ടിയതില്‍ പതിനാറു തവണ മുംബൈ ജയിച്ചപ്പോള്‍ 11 തവണ ചെന്നൈ ജയിച്ചു. ഇതുവരെ കളിച്ച പത്ത് ഐപിഎല്‍ സീസണുകളില്‍ എട്ടിലും ചെന്നൈ ഫൈനലിലെത്തുകയും ചെയ്തു
ഹൈദരാബാദ്: ഐപിഎല്‍ ഫൈനലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടാനിരിക്കെ വിജയികളെ പ്രവചിച്ച് ഇംഗ്ലീഷ് ഇതിഹാസം മൈക്കല്‍ വോണ്‍. ഇത്തവണ ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തിലും ക്വാളിഫയറിലുമായും മുുംബൈ ചെന്നൈയെ മൂന്നു തവണ തോല്‍പ്പിച്ചിരുന്നു. പരസ്പരം ഏറ്റുമുട്ടിയപ്പോഴും ചെന്നൈക്കു മേല്‍ മുംബൈക്ക് വ്യക്തമായ ആധിപത്യവുമുണ്ട്.
ഇതൊക്കെയാമെങ്കിലും ഇന്നത്തെ ഫൈനലില്‍ മുംബൈയെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്ലില്‍ നാലാം കിരീടം നേടുമെന്ന് വോണ്‍ ട്വീറ്റ് ചെയ്തു. പരസ്പരം ഏറ്റമുട്ടിയതില്‍ പതിനാറു തവണ മുംബൈ ജയിച്ചപ്പോള്‍ 11 തവണ ചെന്നൈ ജയിച്ചു. ഇതുവരെ കളിച്ച പത്ത് ഐപിഎല്‍ സീസണുകളില്‍ എട്ടിലും ചെന്നൈ ഫൈനലിലെത്തുകയും ചെയ്തു. ഇന്ന് കിരീടം നേടുന്ന ടീമിന് ഐപിഎല്ലില്‍ നാലു തവണ കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും സ്വന്തമാക്കാനാവും.
രാത്രി 7.30 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും കിരീടപ്പോരാട്ടത്തിനിറങ്ങുന്ന കാര്യവും വോണ്‍ തന്റെ ട്വീറ്റില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.
