ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരശേഷം തന്നെക്കാണാന്‍ ഏറെ നേരം കാത്തിരുന്ന മുത്തശ്ശിയായ ആരാധികയെ നിരാശയാക്കാതെ ധോണി ഡ്രസ്സിംഗ് റൂമിന്റെ പടികളിറങ്ങിവന്നു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് എംഎസ് ധോണി. ആരാധകരെ ഒരിക്കലും നിരാശരാക്കാത്ത ധോണിയുടെ വലിയ മനസ് തന്നെയാണ് അതിന് കാരണം. പരിശീലനത്തിനിടയിലോ ഹോട്ടലിലോ, മത്സരത്തിനിടയിലോ ഒന്നും തന്നെ കാണാനെത്തുന്ന ആരാധകരെ ധോണി ഒരിക്കലും നിരാശരാക്കാറുമില്ല.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരശേഷം തന്നെക്കാണാന്‍ ഏറെ നേരം കാത്തിരുന്ന മുത്തശ്ശിയായ ആരാധികയെ നിരാശയാക്കാതെ ധോണി ഡ്രസ്സിംഗ് റൂമിന്റെ പടികളിറങ്ങിവന്നു.പിന്നെ മുത്തശ്ശിയായ ആരാധകിയ്ക്കും കൂടെയുണ്ടായിരുന്ന കുഞ്ഞ് ആരാധകിയ്ക്കും ഒപ്പം നിന്ന് സെല്‍ഫി എടുത്തു. മുത്തശ്ശിക്ക് ധോണി ഒപ്പിട്ട ചെന്നൈയുടെ ജേഴ്സി കൈമാറുകയും ചെയ്തു.
ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്കുശേഷം മുംബൈയോട് ചെന്നൈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 170 റണ്‍സടിച്ചപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.
