Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോല്‍വി സമ്മാനിച്ച് മുംബൈ ഇന്ത്യന്‍സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.

Mumbai Indians beat Chennai Super Kings by 37 Runs
Author
Mumbai, First Published Apr 4, 2019, 12:03 AM IST

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. എട്ട് പന്തില്‍ 25 റണ്‍സെടുക്കുകയും രണ്ട് പേരെ പുറത്താക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ വിജയശില്‍പി. 

58 റണ്‍സെടുത്ത കേദാര്‍ ജാദവിന് മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ഷെയ്ന്‍ വാട്‌സണ്‍ (5), അമ്പാട്ടി റായുഡു (0), സുരേഷ് റെയ്‌ന (16), എം.എസ് ധോണി (12), രവീന്ദ്ര ജഡേജ (1), ഡ്വെയ്ന്‍ ബ്രാവോ (8), ദീപക് ചാഹര്‍ (7), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.  ഷാര്‍ദുള്‍ ഠാകൂര്‍ (1), മോഹിത് ശര്‍മ (0) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തെ സൂര്യകുമാര്‍  യാദവ് (43 പന്തില്‍ 59), ക്രുനാല്‍ പാണ്ഡ്യ (32 പന്തില്‍ 42), ഹാര്‍ദിക് പാണ്ഡ്യ (8 പന്തില്‍ 25), കീറണ്‍ പൊള്ളാര്‍ഡ് (7 പന്തില്‍ 17) എന്നിവരുടെ ഇന്നിങ്‌സാണ് മുംബൈയെ 170 റണ്‍സെടുക്കാന്‍ സഹായിച്ചത്. ക്വിന്റണ്‍ ഡി കോക്ക് (4), രോഹിത് ശര്‍മ (13), യുവരാജ് സിങ് (4), എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

മൂന്നാം ഓവറില്‍ തന്നെ ഡി കോക്കിനെ നഷ്ടമായി. രോഹിത്- സൂര്യകുമാറുമായി അല്‍പനേരം ക്രീസില്‍ നിന്നെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായി പവലിയനിലേക്ക് തിരിച്ച് നടന്നു.  പിന്നാലെ എത്തിയ യുവരാജ് സിങ്ങും നിരാശപ്പെടുത്തി. തുടര്‍ന്ന് ക്രുനാല്‍ പാണ്ഡ്യ - സൂര്യകുമാര്‍ സഖ്യമാണ് മുംബൈയെ കരകയറ്റിയത്. ഈ കൂട്ടുക്കെട്ട് 62 റണ്‍സ് നേടി. 

ക്രുനാലിനെ പുറത്താക്കി മോഹിത് ശര്‍മയാണ് കൂട്ടുക്കെട്ട് പൊളച്ചത്. പിന്നാലെ സൂര്യകുമാറും മടങ്ങി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്‌സ്. പുറത്താവാതെ നിന്ന ഹാര്‍ദിക്- പൊള്ളാര്‍ഡ് എന്നിവരാണ് സ്‌കോര്‍ 150 കടത്തിയത്. ഡ്വെയ്ന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ, ജഡേജ, ഇമ്രാന്‍ താഹിര്‍, മോഹിത് ശര്‍മ, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios