ഐപിഎല്ലിൽ നൂറ് ജയം നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ 37 റൺസിനാണ് ചെന്നൈയെ തോല്‍പിച്ചത്. 

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പിച്ചതോടെ മുംബൈ ഇന്ത്യന്‍സിന് റെക്കോര്‍ഡ്. ഐപിഎല്ലിൽ നൂറ് ജയം നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ 37 റൺസിനാണ് ചെന്നൈയെ തോല്‍പിച്ചത്. 

മുംബൈയുടെ 170 റൺസ് പിന്തുടർന്ന ചെന്നൈയ്ക്ക് 133 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 59 റൺസെടുത്ത കേദാർ ജാദവിന് മാത്രമേ പൊരുതാനായുള്ളൂ. റെയ്ന 16 റണ്‍സും ധോണി 12 റണ്‍സും റായ്‌ഡു പൂജ്യത്തിനും പുറത്തായി. മലിംഗയും ഹർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിനാണ് 170 റൺസെടുത്തത്. 43 പന്തിൽ 59 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. ക്രുനാൽ പാണ്ഡ്യ 42ഉം ഹർദിക് പാണ്ഡ്യ എട്ട് പന്തിൽ 25 റൺസുമെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മ 13 റൺസിന് പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹർദിക്കാണ് മാൻ ഓഫ് ദ മാച്ച്.