ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്‌ക്ലെനാഘന്‍ ടീമിലെത്തി. ഈ സീസണില്‍ മുംബൈ മൂന്ന് തവണ ചെന്നൈയെ പരാജയപ്പെടുത്തിയിട്ടുണ്ട്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇശാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, രാഹുല്‍ ചാഹര്‍, മിച്ചല്‍ മക്‌ക്ലെനാഘന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഫാഫ് ഡു പ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം.എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ഇമ്രാന്‍ താഹിര്‍.