മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സില്‍ ഒരു മാറ്റമുണ്ട്. അല്‍സാരി ജോസഫിന് പകരം ലസിത് മലിഗ ടീമിലെത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോലി, ഡിവില്ലിയേഴ്‌സ്, മാര്‍കസ് സ്‌റ്റോയിനിസ്, മൊയീന്‍ അലി, അക്ഷ്ദീപ് നാഥ്, പവന്‍ നേഗി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍, നവ്ദീപ് സൈനി.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഇഷാന്‍ കിഷന്‍, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ലസിത് മലിഗ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്.