ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് റോയല്‍ ചലഞ്ചേഴസ് ബാംഗ്ലൂരിന്റേത്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. താരങ്ങളും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നില്ല.

ബംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് റോയല്‍ ചലഞ്ചേഴസ്് ബാംഗ്ലൂരിന്റേത്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. താരങ്ങളും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നില്ല. എങ്കിലും ആരാധകര്‍ക്ക് കുറച്ചെങ്കിലും ബഹുമാനം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ത്ഥിവ് പട്ടേലിനോടുണ്ട്. പാര്‍ത്ഥിവ് സാഹചര്യം മനസിലാക്കി കളിക്കുന്നുവെന്ന് തന്നെയാണ് അതിലെ കാര്യം. 

എന്നാല്‍ വലിയൊരു വിഷമകരമായ ഘട്ടത്തിലൂടെയാണ് താരം കടന്നുപ്പോയിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ അച്ഛന്‍ തലച്ചോറിനെ ബാധിച്ച അസുഖവുമായി ആശുപത്രി കിടക്കയിലാണ്. അതിനിടെയാണ് പാര്‍ത്ഥിവ് ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഇക്കാര്യം പാര്‍ത്ഥിവ് തുറന്ന് പുറയുകയും ചെയ്തു. തന്റെ അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് താരം ട്വീറ്റ് ചെയ്യുകയായിരുന്നു. 

Scroll to load tweet…

അഹമ്മദാബാദിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അച്ഛന്‍. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ പാര്‍ത്ഥിവ് അച്ഛന്റെ നില ട്വിറ്ററിലൂടെ അറിയിക്കാറുണ്ടായിരുന്നു.