ഹൈദരാബാദ്: ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം റോയല്‍ ചലഞ്ചേഴ്‌സിന്‍റെ പ്രയാസ് ബര്‍മന്. സണ്‍റൈസേഴ്‌സിനെതിരെ അരങ്ങേറുമ്പോള്‍ 16 വയസും 157 ദിവസവും മാത്രമാണ് പ്രയാസിന് പ്രായം. 

17 വയസും 11 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ അഫ്‌ഗാന്‍ താരം മുജീബ് റഹ്‌മാന്‍റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായാണ് മുജീബ് അരങ്ങേറിയത്. വിസ്‌മയ താരം എന്നാണ് ടോസ് വേളയില്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി പ്രയാസിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. 

വിജയ് ഹസാരെ ട്രോഫിയില്‍ തിളങ്ങിയ ലെഗ് സ്‌പിന്നറെ 1.5 കോടിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎല്‍ താരലേലത്തില്‍ കോടിക്കിലുക്കം നേടിയ പ്രായം കുറിഞ്ഞ താരം കൂടിയാണ് പ്രയാസ്. 20 ലക്ഷമായിരുന്നു താരത്തിന്‍റെ അടിസ്ഥാന തുക.