Asianet News MalayalamAsianet News Malayalam

അശ്വിന്റെ മങ്കാദിങ് റണ്ണൗട്ട്; അഭിപ്രായം വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

ആര്‍. അശ്വിന്റെ മങ്കാദിങ് റണ്ണൗട്ടിനോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. പഞ്ചാബിന്റെ ക്യാപ്റ്റനായ അശ്വിന്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്.

Rahul Dravid on R. Ashwin's mankading wicket
Author
Bengaluru, First Published Mar 27, 2019, 11:06 PM IST

ബംഗളൂരു: ആര്‍. അശ്വിന്റെ മങ്കാദിങ് റണ്ണൗട്ടിനോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. പഞ്ചാബിന്റെ ക്യാപ്റ്റനായ അശ്വിന്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. ചെയ്തത് ചതിയാണെന്നും ചിലരും മറ്റുചിലര്‍ അശ്വിന്‍ ചെയ്തത് നിയമവിധേയമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെയാണ് ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകനായ ദ്രാവിഡിന്റെ വാക്കുകള്‍. 

മങ്കാദിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കിയതുക്കൊണ്ട് അശ്വിന്‍ ഒരു മോശം വ്യക്തിയാവുന്നില്ലെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു. അദ്ദേഹം തുടര്‍ന്നു... ''ചില വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നു. അത്തരത്തില്‍ എതിര്‍താരത്തെ പുറത്താക്കിയതുക്കൊണ്ട് അശ്വിന്റെ സ്വഭാവശുദ്ധി പരിശോധിക്കുന്നത് തെറ്റായ കാര്യമാണ്. അശ്വിന്റെ കാഴ്ചപ്പാടില്‍ അത് ശരിയായിരിക്കും. പക്ഷേ, അത് നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം. എന്ന് കരുതി അശ്വിന്‍ ഒരു മോശം വ്യക്തിയാവുന്നില്ല.'' ദ്രാവിഡ് പറഞ്ഞു നിര്‍ത്തി. 

Follow Us:
Download App:
  • android
  • ios