Asianet News MalayalamAsianet News Malayalam

ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനോട് തോറ്റ് രാജസ്ഥാന്‍ റോയല്‍സ് പുറത്ത്

രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിന്റെ പ്ലേഓഫ് കാണാതെ പുറത്ത്. ഡല്‍ഹി കാപിറ്റല്‍സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് വിനയായത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു.

Rajasthan Royals out from IPL after loss to Delhi Capitals
Author
New Delhi, First Published May 4, 2019, 7:44 PM IST

ദില്ലി: രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിന്റെ പ്ലേഓഫ് കാണാതെ പുറത്ത്. ഡല്‍ഹി കാപിറ്റല്‍സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് വിനയായത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി കാപിറ്റല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 റണ്‍സ് നേടി പുറത്താവാതെ നിന്ന ഋഷഭ് പന്താണ് വിജയം എളുപ്പമാക്കിയത്.

പൃഥ്വി ഷാ (8), ശിഖര്‍ ധവാന്‍ (16), ശ്രേയാസ് അയ്യര്‍ (15), കോളിന്‍ ഇന്‍ഗ്രാം (12), റുതര്‍ഫോര്‍ഡ് (11) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. പന്തിനൊപ്പം അക്ഷര്‍ പട്ടേല്‍ (1) പുറത്താവാതെ നിന്നു. അഞ്ച് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. രാജസ്ഥാന് വേണ്ടി ഇഷ് സോധി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയാസ് ഗോപാലിന് രണ്ട് വിക്കറ്റുണ്ട്. 

നേരത്തെ റിയാന്‍ പരാഗ് (49 പന്തില്‍ 50) ഒഴികെ രാജസ്ഥാന്‍ നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. അജിന്‍ക്യ രഹാനെ (2), ലിയാം ലിവിങ്സ്റ്റണ്‍ (14), സഞ്ജു സാംസണ്‍ (5), മഹിപാല്‍ ലോംറോര്‍ (8), ശ്രേയാസ് ഗോപാല്‍ (12), സ്റ്റുവര്‍ട്ട് ബിന്നി (0), കെ. ഗൗതം (6), ഇഷ് സോധി (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

പവര്‍പ്ലേ അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് നാലിന് 30 എന്ന പരിതാപകരമായ നിലയിലായിരുന്നു രാജസ്ഥാന്‍. പിന്നീട് ഏഴിന് 65 എന്ന നിലയിലേക്കും വീണു. അവസാന ഓവറുകളില്‍ പരാഗ് നടത്തിയ കൂറ്റനടികളാണ് സ്‌കോര്‍ 100 കടത്തിയത്. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്‌സ്. ഡല്‍ഹിക്ക് വേണ്ടി ഇശാന്ത് ശര്‍മ, അമിത് മിശ്ര എന്നിവര്‍ മൂന്നും ട്രന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios