ജയത്തോടൊപ്പം മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാവും രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യത. സ്വന്തം കാണികൾക്ക് മുന്നിൽ ജയിച്ചാൽ ഡൽഹിക്ക് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാവാം

ദില്ലി: ഡൽഹി ക്യാപിറ്റൽസിനെ നേരിടാനിറങ്ങുമ്പോള്‍ രാജസ്ഥാൻ റോയൽസ് വിജയത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. ഐ പി എല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയത്തില്‍ കുറഞ്ഞൊന്നും രഹാനെയ്ക്കും സംഘത്തിനും മതിയാകില്ല. വൈകിട്ട് നാലിന് തുടങ്ങുന്ന മത്സരത്തോടെ ഇരുടീമുകളുടെയും ലീഗ് റൗണ്ട് പോരാട്ടം അവസാനിക്കും.

ജയത്തോടൊപ്പം മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാവും രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യത. സ്വന്തം കാണികൾക്ക് മുന്നിൽ ജയിച്ചാൽ ഡൽഹിക്ക് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാവാം.

സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങിയതിനാൽ അജിങ്ക്യ രഹാനെ ക്യാപ്റ്റനായി തിരിച്ചെത്തും. സ്മിത്ത്, സ്റ്റോക്സ്, ബട്‍ലർ, ആർച്ചർ എന്നിവരുടെ അഭാവം രാജസ്ഥാന് തിരിച്ചടിയാവും. ജയ്പൂരിൽ ഏറ്റുമുട്ടിയപ്പോൾ ഡൽഹി ആറ് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു.