ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങിയതിനാല്‍ അജിങ്ക്യാ രഹാനെയാണ് രാജസ്ഥാനെ നയിക്കുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.

സ്റ്റീവ് സ്മിത്തിനും ഉനദ്ഘട്ടിനും പകരക്കാരായി കെ ഗൗതവും ഇഷ് സോധിയും രാജസ്ഥാന്റെ അന്തിമ ഇലവനിലെത്തി. ഡല്‍ഹി ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. സുചിത്തിനും ക്രിസ് മോറിസിനും പകരം കീമോ പോളും ഇഷാന്ത് ശര്‍മയും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.

പ്ലേ ഓഫ് ഉറപ്പിച്ച ഡല്‍ഹിക്ക് പോയന്റ് പട്ടികയില്‍ മുന്നേറാനുള്ള പാരാട്ടമാണിതെങ്കില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയം തേടിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.