ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. അജിങ്ക്യാ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനാല്‍ സ്റ്റീവ് സ്മിത്താണ് രാജസ്ഥാനെ നയിക്കുന്നത്.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. കുഞ്ഞ് പിറന്നതിനാല്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ ജോസ് ബട്‌ലര്‍ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്തി. സ്പിന്നര്‍ ഇഷ് സോധിക്ക് പകരം ബെന്‍ സ്റ്റോക്സും രാഹുല്‍ ത്രിപാഠിക്ക് പകരം റിയാന്‍ പരാഗും അന്തിമ ഇലവനിലെത്തി.

മുംബൈ ടീമില്‍ ഒരു മാറ്റമുണ്ട്. ജയന്ത് യാദവിന് പകരം മയാങ്ക് മാര്‍ക്കണ്ഡെ മുംബൈയുടെ അന്തിമ ഇലവനിലെത്തി. ഐപിഎല്ലില്‍ ഒമ്പത് കളികളില്‍ ആറ് ജയങ്ങളുമായി മുംബൈ രണ്ടാം സ്ഥാനത്താണ്. എട്ട് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ റോയല്‍സ് ഏഴാം സ്ഥാനത്താണ്.