ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ പരിക്ക് കാരണം ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം സ്റ്റുവര്‍ട്ട് ബിന്നി ടീമില്‍ ഇടം നേടി. മോശം ഫോമിലുള്ള ജയദേവ് ഉനദ്കഢിന് പകരം വരുണ്‍ ആരോണ്‍ ടീമിലെത്തി.

ആര്‍സിബിയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഓസ്‌ട്രേലിയന്‍ താരം മാര്‍കസ് സ്‌റ്റോയിനിന് അരങ്ങേറ്റം കുറിക്കും. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് പുറത്ത് പോയത്. ശിവം ദുബെയ്ക്ക് പകരം അക്ഷ്ദീപ് നാഥും ബര്‍മന് പകരം നവ്ദീപ് സൈനിയും ടീമിലെത്തി. ഇരു ടീമുകളും മൂന്ന് മത്സരങ്ങള്‍ വീതം കളിച്ചെങ്കിലും ഒന്നുപോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ടീം ഇങ്ങനെ...

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മ്യര്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഡിവില്ലിയേഴ്‌സ്, മൊയീന്‍ അലി, അക്ഷ്ദീപ് നാഥ്, മാര്‍കസ് സ്റ്റോയിനിസ്, നവ്ദീപ് സൈനി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, രാഹുല്‍ ത്രിപാഠി, ബെന്‍ സ്റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബിന്നി, കെ. ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ശ്രേയാസ് ഗോപാല്‍, വരുണ്‍ ആരോണ്‍, ധവാല്‍ കുല്‍ക്കര്‍ണി.