ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. ഹൈദരാബാദിന്റെ ഹോംഗ്രൗണ്ടിലാണ് മത്സരം. പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തി. ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരം കളിക്കും. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. 

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, രാഹുല്‍ ത്രിപാഠി, കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ജയദേവ് ഉനദ്ഖഡ്, ശ്രേയാസ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണി.

സണ്‍റൈസേഴ്‌സ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, യൂസഫ് പഠാന്‍, മനീഷ് പാണ്ഡേ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍,, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, ഷഹബാസ് നദീം.