സുരേഷ് റെയ്‌നയ്ക്ക് അഭിനന്ദനമറിയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐപിഎല്ലില്‍ 5000 റണ്‍സെന്ന ചരിത്രനേട്ടം പിന്നിട്ടപ്പോള്‍ റാഷിദ് ഖാന്‍ ട്വിറ്ററില്‍ അഭിനന്ദന സന്ദേശ അയക്കുകയായിരുന്നു.
കൊല്‍ക്കത്ത: സുരേഷ് റെയ്‌നയ്ക്ക് അഭിനന്ദനമറിയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐപിഎല്ലില്‍ 5000 റണ്‍സെന്ന ചരിത്രനേട്ടം പിന്നിട്ടപ്പോള്‍ റാഷിദ് ഖാന്‍ ട്വിറ്ററില്‍ അഭിനന്ദന സന്ദേശ അയക്കുകയായിരുന്നു. ആര്‍സിബിക്കെതിരായ വിജയത്തിന് ശേഷം റെയ്‌ന ചെയ്ത ട്വീറ്റിന് താഴെയായിരുന്നു റാഷിദിന്റെ സന്ദേശം.
ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതും വിജയിക്കുന്നതും എപ്പോഴും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണെന്നായിരുന്നു റെയ്‌നയുടെ ട്വീറ്റ്. അതിന് താഴെ 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്ന് റാഷിദ് ഖാന്‍ കമന്റിട്ടു. അപ്പോള്‍ തന്നെ സുരേഷ് റെയ്‌ന നന്ദിയും അറിയിച്ചിട്ടുണ്ട്.
