ബെംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം. ഓപ്പണര്‍മാരായ കോലിയും പാര്‍ത്ഥീവും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. 25 റണ്‍സെടുത്ത പാര്‍ത്ഥീവിനെ എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ റാണ പുറത്താക്കി. എന്നാല്‍ കോലിയും എബിഡിയും ക്രീസില്‍ നില്‍ക്കുമ്പോള്‍ ബാംഗ്ലൂര്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റിന് 64 റണ്‍സെടുത്തിട്ടുണ്ട്. 

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോമിലല്ലാത്ത ഹെറ്റ്‌മയര്‍ക്ക് പകരം പേസര്‍ ടിം സൗത്തിയും ഉമേഷ് യാദവിന് പകരം പവന്‍ നേഗിയും ബാംഗ്ലൂര്‍ ഇലവനിലെത്തി. ഇതേസമയം സുനില്‍ നരൈയ്‌നിന്‍റെ തിരിച്ചുവരവാണ് കൊല്‍ക്കത്തയിലെ ഏക മാറ്റം.