Asianet News MalayalamAsianet News Malayalam

നബിയുടെ തകര്‍പ്പന്‍ ബൗളിംഗ്; ബാംഗ്ലൂര്‍ മുന്‍നിരയ്ക്ക് കൂട്ടത്തകര്‍ച്ച

22 റണ്‍സെടുക്കുന്നതിനിടെ പാര്‍ത്ഥീവിനെയും(11) ഹെറ്റ്‌മെയറിനെയും(9) എബിഡിയെയും(1) നഷ്ടമായി. അഫ്ഗാന്‍ സ്‌പിന്നര്‍ മുഹമ്മദ് നബിക്കാണ് മൂന്ന് വിക്കറ്റും. 

rcb loss early wicketes vs srh
Author
Hyderabad, First Published Mar 31, 2019, 6:21 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂട്ടത്തകര്‍ച്ച. 22 റണ്‍സെടുക്കുന്നതിനിടെ പാര്‍ത്ഥീവിനെയും(11) ഹെറ്റ്‌മെയറിനെയും(9) എബിഡിയെയും(1) നഷ്ടമായി. അഫ്ഗാന്‍ സ്‌പിന്നര്‍ മുഹമ്മദ് നബിക്കാണ് മൂന്ന് വിക്കറ്റും. ആറ് ഓവറില്‍ 30-3 എന്ന നിലയിലാണ് റോയല്‍ ചലഞ്ചേഴ്‌സ്. കോലിയും(3) മൊയിന്‍ അലിയുമാണ്(2) ക്രീസില്‍. 

നേരത്തെ ബെയര്‍സ്റ്റോ 114 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വാര്‍ണര്‍(100) പുറത്താകാതെ നിന്നു. ഇരുവരുടെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ സ്കോറാണ് സണ്‍റൈസേഴ്‌സ് നേടിയത്. 

വാര്‍ണറും ബെയര്‍സ്റ്റോയും സണ്‍റൈസേ‌ഴ്‌സിന് നല്‍കിയത് എക്കാലത്തെയും മികച്ച തുടക്കം. ആദ്യ വിക്കറ്റില്‍ വാര്‍ണറും ബെയര്‍സ്റ്റോയും നേടിയത് 185 റണ്‍സ്. വാര്‍ണറെക്കാള്‍ അപകടകാരി ബെയര്‍സ്റ്റോ ആയിരുന്നു. ഈ കൂട്ടുകെട്ട് പൊളിക്കുന്നത് 17-ാം ഓവറില്‍ ചാഹലാണ്. വിക്കറ്റിന് മാറ്റ് കൂട്ടി ഉമേഷിന്‍റെ തകര്‍പ്പന്‍ ക്യാച്ച്.  52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ബെയര്‍‌സ്റ്റോ പുറത്താകുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് തികച്ചിരുന്നു. അതിര്‍ത്തിയിലേക്ക് പറന്നത് 12 ഫോറും ഏഴ് സിക്‌സും. 

മൂന്നാമനായി ക്രീസില്‍ എത്തിയയുടനെ അടി തുടങ്ങിയെങ്കിലും വിജയ് ശങ്കറിന് അധികം പിടിച്ചുനില്‍ക്കാനായില്ല. 18-ാം ഓവറിലെ മൂന്നാം പന്തില്‍ ശങ്കറിനെ(3 പന്തില്‍ 9) ഹെറ്റ്‌മെയറിന്‍റെ ത്രോയില്‍ പാര്‍ത്ഥീവ് സ്റ്റംപ് ചെയ്തു. എന്നാല്‍ അടി തുടര്‍ന്ന വാര്‍ണര്‍ 54 പന്തില്‍ സെഞ്ചുറി തികച്ചു. 17 ഓവറില്‍ സണ്‍റൈസേഴ്‌സ് 200 കടന്നു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വാര്‍ണറും യൂസഫ് പഠാനും(6) പുറത്താകാതെ നിന്നു. 

Follow Us:
Download App:
  • android
  • ios