ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 188 റണ്‍സ് വിജയലക്ഷ്യം. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സെടുത്തുത്.

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 188 റണ്‍സ് വിജയലക്ഷ്യം. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ (37 പന്തില്‍ 50), ശ്രേയാസ് അയ്യര്‍ (37 പന്തില്‍ 52) എന്നിവരുടെ ഇന്നിങ്‌സാണ് ഡല്‍ഹിക്ക് തുണയായത്.

ധവാന്‍, അയ്യര്‍ എന്നിവര്‍ക്ക് പുറമെ പൃഥ്വി ഷാ (18), ഋഷഭ് പന്ത് (7), കോളിന്‍ ഇന്‍ഗ്രാം (11) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഷെര്‍ഫാനെ റുഥര്‍ഫോര്‍ഡ് (13 പന്തില്‍ 28), അക്ഷര്‍ പട്ടേല്‍ (9 പന്തില്‍ 16) എന്നിവര്‍ പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി യൂസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

ഡല്‍ഹി ഇലവനില്‍ മോറിസിന് പകരം സന്ദീപ് ലമിച്ചാനെ ഇടംപിടിച്ചു. ആര്‍സിബിയില്‍ നാട്ടിലേക്ക് മടങ്ങിയ മൊയിന്‍ അലിക്ക് പകരം ക്ലാസനും സൗത്തിക്ക് പകരം ശിവം ദൂബെയും അക്ഷദീപിന് പകരം ഗുര്‍കീരത് സിങ് മനും ടീമിലെത്തി.