Asianet News MalayalamAsianet News Malayalam

റോയല്‍ ചലഞ്ചേഴ്‌സിന് ടോസ്, യുവതാരത്തിന് അരങ്ങേറ്റം; സണ്‍റൈസേഴ്‌സില്‍ രണ്ട് മാറ്റം

ഐപിഎല്ലില്‍ ആദ്യ വിജയം തേടിയിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

RCB won the toss against SRH in third IPL match
Author
Hyderabad, First Published Mar 31, 2019, 3:46 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ ആദ്യ വിജയം തേടിയിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ  ബൗള്‍ ചെയ്യും. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യ രണ്ട് മത്സരത്തിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിന് ഒരു ജയവും തോല്‍വിയുമാണുള്ളത്. 

പരിക്കേറ്റതിനാല്‍ ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കില്ല. ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിക്കുന്നത്. വില്യംസണ് പകരം ദീപക് ഹൂഡ ടീമിലെത്തി. നദീമിന് പകരം മുഹമ്മദ് നബി ടീമിലെത്തി. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. നവ്ദീപ് സൈനിക്ക് പകരം പ്രയാസ് ബര്‍മന്‍ ടീമിലെത്തി. 

റോയല്‍ ചലഞ്ചേഴ്‌സ്: പാര്‍ത്ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി (ക്യാപ്റ്റന്‍), മൊയീന്‍ അലി, ഡിവില്ലിയേഴ്‌സ്, ഷിംറോണ്‍ ഹെറ്റ്മ്യര്‍, ശിവം ദുബെ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം,  ഉമേഷ് യാദവ്, പ്രയാസ് ബര്‍മന്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, ദീപക് ഹൂഡ, യൂസഫ് പഠാന്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍. 

Follow Us:
Download App:
  • android
  • ios