ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വിജയത്തിന് പിന്നില്‍ യുവതാരത്തിന്റെ പ്രകടനം നിര്‍ണായകമായെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചെന്നൈയ്‌ക്കെതിരെ നാല് ഓവറില്‍ 21 റണ്‍ മാത്രം വിട്ടുനല്‍കിയ യുവതാരം രാഹുല്‍ ചാഹറിനെയാണ് രോഹിത് വാനോളം പുകഴ്ത്തിയത്.

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വിജയത്തിന് പിന്നില്‍ യുവതാരത്തിന്റെ പ്രകടനം നിര്‍ണായകമായെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചെന്നൈയ്‌ക്കെതിരെ നാല് ഓവറില്‍ 21 റണ്‍ മാത്രം വിട്ടുനല്‍കിയ യുവതാരം രാഹുല്‍ ചാഹറിനെയാണ് രോഹിത് വാനോളം പുകഴ്ത്തിയത്. 

രോഹിത് തുടര്‍ന്നു... ഒരുപാട് ആത്മവിശ്വാസമുള്ള യുവതാരമാണ് രാഹുല്‍ ചാഹര്‍. അവന്റെ പദ്ധതികള്‍ക്കും അത് നടപ്പാക്കുന്നതിനും വ്യക്തമായ ആശയമുണ്ട്. എന്റെ ജോലി അനായാസമാക്കുന്നത് ചാഹറിന്റെ പ്രകടനമാണ്. ഓരോ പന്തുകളിലും വ്യത്യസ്ഥതയാണ് കൂടെ കഴിവും. മുംബൈ ഇന്ത്യന്‍സിന് മാത്രമല്ല, ഭാവിയില്‍ ഇന്ത്യന്‍ ടീമിനും മുതല്‍ക്കൂട്ടാണ് ചാഹര്‍. 

ചെന്നൈയില്‍ ധോണിയുടെ അഭാവവും ഞങ്ങള്‍ക്ക് ഗുണമായി. ഞാന്‍ നന്നായിട്ട് തന്നെ കളിക്കുന്നുണ്ട്. എന്നാല്‍ വലിയ സ്‌കോറുകള്‍ പിറക്കുന്നില്ലെന്ന് മാത്രം. എന്നാല്‍ ഇന്നലെ എന്റെ ദിവസമായിരുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.