Asianet News MalayalamAsianet News Malayalam

കലിപ്പില്‍ കെെചൂണ്ടി ഇഷാന്ത്, ചിരിച്ച് തള്ളി വാട്സണ്‍; വീഡിയോ

ചെന്നെെ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റമുട്ടിയപ്പോള്‍ വാക് പോരിന്‍റെ നിരവധി മുഹൂര്‍ത്തങ്ങളാണ് കളത്തില്‍ പിറന്നത്. ഡല്‍ഹി താരങ്ങളായ ഇഷാന്ത് ശര്‍മയും കഗിസോ റബാഡയുമാണ് ഷെയ്ന്‍ വാട്സണുമായി വാക് പോരില്‍ ഏര്‍പ്പെട്ടത്

shane watson and ishanth sharma war with words
Author
Delhi, First Published Mar 27, 2019, 4:03 PM IST

ക്രിക്കറ്റ് പിച്ച് പലപ്പോഴും താരങ്ങള്‍ തമ്മിലുണ്ടാകുന്ന വാഗ്വാദങ്ങള്‍ക്ക് സാക്ഷിയാകാറുണ്ട്. വാക്കുകള്‍ കൊണ്ടുള്ള യുദ്ധത്തില്‍ മിക്ക പ്രശ്നങ്ങളും ഒതുങ്ങാറാണ് പതിവ്. ചിലത് മാത്രം അവസാനം കയ്യാങ്കളിയിലേക്ക് എത്തിയ ചരിത്രങ്ങളും ക്രിക്കറ്റില്‍ പറയാനുണ്ട്. ഇന്നലെ ചെന്നെെ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടിയപ്പോള്‍ വാക് പോരിന്‍റെ നിരവധി മുഹൂര്‍ത്തങ്ങളാണ് കളത്തില്‍ പിറന്നത്.

ഡല്‍ഹി താരങ്ങളായ ഇഷാന്ത് ശര്‍മയും കഗിസോ റബാഡയുമാണ് ഷെയ്ന്‍ വാട്സണുമായി വാക് പോരില്‍ ഏര്‍പ്പെട്ടത്. ഇഷാന്ത് അമ്പാട്ടി റായിഡുവിന്‍റെ വിക്കറ്റ് എടുത്തതാണ് സംഭവങ്ങളുടെ തുടക്കം. വിക്കറ്റ് എടുത്ത ശേഷം ഇഷാന്ത് വാട്സണെ ചൂണ്ടി നടന്ന് അടുക്കുന്നതാണ് വീഡിയോയിലുള്ളത്.

തുടര്‍ന്ന് കെെചൂണ്ടി എത്തിയ ഇഷാന്തിനെ നോക്കി വാട്സണ്‍ ചിരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചു. ഉടന്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ എത്തി രംഗം ശാന്തമാക്കി. ഇതിന് ശേഷം ശ്രേയ്യസ് അയ്യരോടും വാട്സണ്‍ എന്തോ പറയുന്നതും ഡല്‍ഹി ക്യാപ്റ്റന്‍ അതിന് മറുപടി നല്‍കുന്നുമുണ്ട്.

തുടര്‍ന്ന് മികച്ച ഫോമില്‍ വാട്സണ്‍ കളി തുടരുന്നതിനിടെ മറ്റൊരു പേസര്‍ റബാഡുമായും കൊമ്പ് കോര്‍ത്തു. വാട്സന്‍റെ വിക്കറ്റെടുക്കാന്‍ റബാഡ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ താരം ഡല്‍ഹി ബൗളറിനെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറിനും സിക്സിനും പായിച്ചു. അതിന് ശേഷം എറിഞ്ഞ പന്തില്‍ വാട്സണ്‍ സിംഗിള്‍ എടുത്തു.

ആ സിംഗിള്‍ ഓടുന്നതിനിടെ പിച്ചിന്‍റെ മധ്യത്ത് നിന്ന് റബാഡുടെ നേര്‍ക്കാണ് വന്നത്. ബൗളറിന്‍റെ നേര്‍ക്ക് ഓടി വരാമെന്ന് പറയുകയും വാട്സണെ നോക്കി റബാഡ കയ്യടിക്കുകയും ചെയ്തു. എന്തായാലും വാട്സന്‍റെ കൂടെ മികവില്‍ ആറ് വിക്കറ്റിന്‍റെ മികച്ച വിജയമാണ് ദില്ലി ക്യാപിറ്റല്‍സിനെതിരെ ചെന്നെെ നേടിയത്. 

 

Follow Us:
Download App:
  • android
  • ios