ഫേസ്ബുക് മെസഞ്ചറിലൂടെയാണ് ആരാധകന്‍ ഭീഷണി സന്ദേശം അയച്ചത്.
ബംഗലൂരു: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മുന്‍ ന്യൂസിലന്‍ഡ് താരവും ഐപിഎല്‍ കമന്റേറ്ററുമായ സൈമണ്‍ ഡൂളിന് ബംഗലൂരു ആരാധകന്റെ വധഭീഷണി. ഫേസ്ബുക് മെസഞ്ചറിലൂടെയാണ് ആരാധകന്‍ ഭീഷണി സന്ദേശം അയച്ചത്.
ആരാധകന്റെ ഭീഷണിസന്ദേശം ട്വീറ്റ് ചെയ്ത ഡൂള്‍ താന്‍ ബംഗലൂരുവിനെതിരായി എന്താണ് പറഞ്ഞതെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെന്നും വധഭീഷണി മുഴക്കാന്‍തക്ക ഒന്നും പറഞ്ഞിട്ടില്ലെന്നും, ഇത് വെറും ക്രിക്കറ്റ് കളിയാണെന്നും ആ രീതിയില്‍ ആസ്വദിക്കണമെന്നും ഡൂള്‍ ആരാധകന് മറുപപടി നല്‍കി.
ഐപിഎല്ലില്‍ ആദ്യ നാലു മത്സരങ്ങളും തോറ്റ ബംഗലൂരു പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ബംഗലൂരുവിന്റെ തുടര്‍തോല്‍വികളില്‍ നേരത്തെ ആരാധകരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
