ആര്‍സിബിക്കെതിരായ തകര്‍പ്പന്‍ സെഞ്ചുറിക്ക് ശേഷം അടുത്ത മത്സരത്തിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ജോണി ബെയര്‍സ്‌റ്റോ ടീമനൊപ്പം ദില്ലിയിലെത്തി. ഡല്‍ഹി കാപിറ്റല്‍സുമായിട്ടാണ് ഹൈദരബാദിന്റെ അടുത്ത മത്സരം.
ദില്ലി: ആര്‍സിബിക്കെതിരായ തകര്‍പ്പന്‍ സെഞ്ചുറിക്ക് ശേഷം അടുത്ത മത്സരത്തിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ജോണി ബെയര്‍സ്‌റ്റോ ടീമനൊപ്പം ദില്ലിയിലെത്തി. ഡല്‍ഹി കാപിറ്റല്‍സുമായിട്ടാണ് ഹൈദരബാദിന്റെ അടുത്ത മത്സരം. മത്സരത്തിന് മുമ്പ് തന്നെ വൈറലായിരിക്കുകയാണ് ബെയര്‍സ്റ്റോയുടെ ഒരു ചിത്രം. ടീം ഹോട്ടലിലേക്ക് കയറുമ്പോഴുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ടീം ഹോട്ടലിലേക്ക് കയറുന്നതിന് മുമ്പ് താരങ്ങളെ സ്വീകരിക്കുന്ന ചടങ്ങുണ്ട്. ദില്ലിയിലെ ഹോട്ടലില്‍ താരങ്ങളെ ഓറഞ്ച് ഷോള്‍ അണിയിച്ച് പരമ്പരാഗത രീതിയിലാണ് താരങ്ങളെ സ്വീകരിച്ചത്. ബെയര്‍സ്‌റ്റോയേയും ഇതേ രീതിയിലാണ് എതിരേറ്റത്. അപ്പോഴെടുത്ത ചിത്രത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.
ബെയര്‍സ്റ്റോയുടെയും ഷോള്‍ അണിയിക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുകള്‍ തന്നെയായിരുന്നത്. ചിത്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ട്വിറ്ററിലൂടെ പങ്കുവച്ചു. ഇതോടെ സോഷ്യല്‍ മീഡിയ ആഘോമാക്കിയിരിക്കുകയാണ് ആ ചിത്രം. പലരും സംഭവം ട്വീറ്റും ചെയ്തിട്ടുണ്ട്. ചില ട്വീറ്റുകളും വായിക്കാം...
