Asianet News MalayalamAsianet News Malayalam

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ടോസ്; ഡല്‍ഹി കാപിറ്റല്‍സില്‍ മൂന്ന് മാറ്റം

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫെറോസ് ഷാ കോട്‌ല ഗ്രൗണ്ടിലാണ് മത്സരം. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

SRH won the toss in Feroz Shah Kotla and Three changes in Delhi Capitals
Author
New Delhi, First Published Apr 4, 2019, 7:52 PM IST

ദില്ലി:  ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫെറോസ് ഷാ കോട്‌ല ഗ്രൗണ്ടിലാണ് മത്സരം. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഡല്‍ഹി നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഇശാന്ത് ശര്‍മ, അക്‌സര്‍ പട്ടേല്‍, രാഹുല്‍ തേവാട്ടിയ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. പ്ലയിങ് ഇലവന്‍ താഴെ. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, വിജയ് ശങ്കര്‍, ദീപക് ഹൂഡ, മനീഷ് പാണ്ഡെ, യൂസഫ് പഠാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), സന്ദീപ് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ശ്രേയാസ് അയ്യര്‍, കോളിന്‍ ഇന്‍ഗ്രാം, ക്രിസ് മോറിസ്, അക്‌സര്‍ പട്ടേല്‍, രാഹുല്‍ തെവാട്ടിയ, സന്ദീപ് ലാമിച്ചനെ, കഗിസോ റബാദ, ഇശാന്ത് ശര്‍മ.

Follow Us:
Download App:
  • android
  • ios