ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് 156 റണ്‍സ് വിജയലക്ഷ്യം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Apr 2019, 9:49 PM IST
Sunrisers Hyderabad need 156 runs to win against Delhi Capitlas
Highlights

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സെടുത്തത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സെടുത്തത്. കോളിന്‍ മണ്‍റോ (24 പന്തില്‍ 40), ശ്രേയാസ് അയ്യര്‍ (40 പന്തില്‍ 45) എന്നിവരാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. 

പൃഥ്വി ഷാ (4), ശിഖര്‍ ധവാന്‍ (7), ഋഷഭ് പന്ത് (23), ക്രിസ് മോറിസ് (4), കീമോ പോള്‍ (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ തന്നെ പൃഥ്വി ഷായേയും ധവാനേയും ഡല്‍ഹിക്ക് നഷ്ടമായി. പിന്നീട് മണ്‍റോ- ശ്രേയാസ് സഖ്യം നേടിയ 49 റണ്‍സാണ് ഡല്‍ഹി കരകയറ്റിയത്. എന്നാല്‍ പിന്നീടെത്തിയ താരങ്ങള്‍ നിരാശപ്പെടുത്തി.  അക്‌സര്‍ പട്ടേല്‍ (14), കഗിസോ റബാദ് (2) പുറത്താവാതെ നിന്നു. 

നേരത്തെ, പരിക്കേറ്റ് പുറത്തായിരുന്ന കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് നിരയില്‍ തിരിച്ചെത്തിയിരുന്നു. ക്യാപ്റ്റനൊപ്പം ഖലീല്‍ അഹമ്മദും ടീമിലെത്തുകയായിരുന്നു.

Live Cricket Updates

loader