ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പരിക്ക് കാരണം കഴിഞ്ഞ കുറച്ച മത്സരങ്ങള്‍ നഷ്ടമായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് ഹൈദരബാദ്. ഇന്ന് വിജയിച്ചാല്‍ പോയിന്റ് നില മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്. ഏഴ് മത്സരങ്ങള്‍ കളിച്ച ഡല്‍ഹി എട്ട് പോയിന്റോടെ നാലാമതുണ്ട്.  

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, കോളിന്‍ മണ്‍റോ, ശ്രേയാസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ക്രിസ് മോറിസ്, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, കീമോ പോള്‍, കഗിസോ റബാദ, ഇശാന്ത് ശര്‍മ. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, റിക്കി ഭുയി, ദീപക് ഹൂഡ, റാഷിദ് ഖാന്‍, അഭിഷേക് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്.