Asianet News MalayalamAsianet News Malayalam

ഹൈദരാബാദിന്റെ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ് ടോം മൂഡി

ഐപിഎല്ലിന്റെ തുടക്കത്തില്‍ തുടര്‍ജയങ്ങളുമായി മുന്നേറിയ ഹൈദരാബാദ് പിന്നീട് തുടര്‍ തോല്‍വികളില്‍ വലഞ്ഞിരുന്നു. മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയെ പിന്തള്ളി എലിമിനേറ്ററിലെത്തിയ ഹൈദരാബാദിന് ഡല്‍ഹിക്കെതിരെ വലിയ സ്കോര്‍ നേടാനായിരുന്നില്ല.

Tom Moody Breaks Down In Tears After Loss Against Delhi Capitals
Author
Vishakhapatnam, First Published May 9, 2019, 3:45 PM IST

വിശാഖപട്ടണം: ഐപിഎല്‍ ആദ്യ എലിമിനേറ്ററില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സണ്‍റൈസേഴ്സ് ഹൈദരാബാദ് തോറ്റ് പുറത്തായതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് പരിശീലകന്‍ ടോം മൂഡി. മത്സരശേഷം ഡഗ് ഔട്ടിലിരുന്നാണ് മൂഡി പൊട്ടിക്കരഞ്ഞത്. ഇത് ടെലിവിഷന്‍ ക്യാമറകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.

ഐപിഎല്ലിന്റെ തുടക്കത്തില്‍ തുടര്‍ജയങ്ങളുമായി മുന്നേറിയ ഹൈദരാബാദ് പിന്നീട് തുടര്‍ തോല്‍വികളില്‍ വലഞ്ഞിരുന്നു. മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയെ പിന്തള്ളി എലിമിനേറ്ററിലെത്തിയ ഹൈദരാബാദിന് ഡല്‍ഹിക്കെതിരെ വലിയ സ്കോര്‍ നേടാനായിരുന്നില്ല. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങളായിരുന്നു ഹൈദാരാബാദിന്റെ കരുത്ത് ഇരുവരുടെയും ബാറ്റിംഗ് മികവിലാണ് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഹൈദരാബാദ് കുതിച്ചത്.

എന്നാല്‍ രാജ്യത്തിനായി കളിക്കാന്‍ ഇരുവരും ടീം വിട്ടതോടെ പല മത്സരങ്ങളിലും ഹൈദരാബാദ് മികച്ച തുടക്കം കിട്ടാതെ വലഞ്ഞു. മനീഷ് പാണ്ഡെ മാത്രമാണ് ഹൈദരാബാദ് നിരയില്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ബാറ്റ്സ്മാന്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണിന്റെ ഫോമില്ലായ്മയും ഹൈദരാബാദിന് വിനയായിരുന്നു. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 162 റണ്‍സെടുത്തപ്പോള്‍ ഒരു പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി ലക്ഷ്യത്തിലെത്തി.

Follow Us:
Download App:
  • android
  • ios