ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തില്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വിക്ക് ഒരു കാരണം മുഹമ്മദ് സിറാജിന്റെ പ്രകടനമായിരുന്നു. 2.2 ഓവര്‍ എറിഞ്ഞ സിറാജ് 36 റണ്‍സാണ് വിട്ടുകൊടുത്തത്. 

ഓവറിനിടെ രണ്ട് ബീമര്‍ എറിഞ്ഞതോടെ താരത്തെ ബൗളിങ്ങില്‍ നിന്ന് നീക്കുകയായിരുന്നു. മാത്രമല്ല, മത്സരത്തില്‍ രണ്ട് ക്യാച്ചുകള്‍ താരം വിട്ടുകളയുകയും ചെയ്തു. ഇതോടെ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. സിറാജിനെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവക്കമെന്ന് അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. ചില ട്വീറ്റുകള്‍ വായിക്കാം...