ആര്‍ അശ്വിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷെയ്‌ന്‍ വോണ്‍ ഉയര്‍ത്തിയത്. അശ്വിനെ വിമര്‍ശിച്ച ഷെയ്‌ന്‍ വോണിനോട് രൂക്ഷമായ ഭാഷയിലാണ് ആരാധകരില്‍ ചിലര്‍ പ്രതികരിച്ചത്.
ജയ്‌പൂര്‍: മങ്കാദിങ് വിവാദത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഷെയ്‌ന്‍ വോണ്‍ ഉയര്‍ത്തിയത്. ക്യാപ്‌റ്റനും വ്യക്തിയെന്ന നിലയിലുമുള്ള അശ്വിന്‍റെ നടപടി നിരാശ സമ്മാനിക്കുന്നു. ക്രിക്കറ്റിന്‍റെ സ്‌പിരിറ്റ് കാത്തുസൂക്ഷിക്കുമെന്ന വാഗ്‌ദാനം അശ്വിന്‍ ലംഘിച്ചു. അശ്വിന്‍റെ നടപടി ഐപിഎല്ലിന് നാണക്കേടാണെന്നുമായിരുന്നു ട്വിറ്ററിലൂടെ വോണിന്‍റെ പ്രതികരണം.
എന്നാല്‍ അശ്വിനെ വിമര്‍ശിച്ച ഷെയ്‌ന്‍ വോണിനോട് രൂക്ഷമായ ഭാഷയിലാണ് ആരാധകരില്‍ ചിലര്‍ പ്രതികരിച്ചത്. ക്രിക്കറ്റിലെ വിവാദ നായകന്‍മാരില്‍ ഒരാളായ വോണിന് അശ്വിനെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത എന്നായിരുന്നു കൂടുതല്‍ പേര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്.
അശ്വിന്‍റെ മങ്കാദിങില്‍ രൂക്ഷ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ഉയര്‍ന്നത്. പുറത്താകുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ജോസ് ബട്‌ലര്‍. 12.4 ഓവറില്‍ റോയല്‍സ് ഒരു വിക്കറ്റിന് 108 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. എന്നാല്‍ ബട്‌ലര്‍ പുറത്തായ ശേഷം തകര്‍ന്ന രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവനോട് 14 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ഐപിഎല്ലില്‍ ആദ്യമായാണ് ഒരു താരം മങ്കാദിങ്ങില്‍ പുറത്താകുന്നത്.
