Asianet News MalayalamAsianet News Malayalam

'തോറ്റ് തുന്നംപാടുന്ന ടീമിനൊപ്പം നില്‍ക്കാനാവില്ല'; റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ 'കട്ടക്കലിപ്പില്‍'

വിരാട് കോലിയെയും സഹതാരങ്ങളെയും ട്രോളുകള്‍ കൊണ്ട് കളിയാക്കുകയാണ് ആരാധകര്‍. സണ്‍റൈസേഴ്‌സിനെതിരെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ആരാധക പ്രതിഷേധം.

Twitter roasts Virat Kohli and rcb players
Author
Bangalore, First Published Apr 1, 2019, 5:41 PM IST

ബെംഗളൂരു: ഐപിഎല്‍ 12-ാം സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റതോടെ പ്രതിസന്ധിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും റോയല്‍ ചല‌ഞ്ചേഴ്‌സ് തോല്‍വി വഴങ്ങി. ഇതോടെ നായകന്‍ വിരാട് കോലിക്കും റോയല്‍ ചലഞ്ചേഴ്‌സിനുമെതിരെ ആരാധക പ്രതിഷേധം ഉയരുകയാണ്. തോറ്റമ്പുന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ, ആരാധകരായി നിലകൊള്ളുക അത്ര എളുപ്പമല്ല എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.


ഹൈദരാബാദില്‍ 118 റണ്‍സിനായിരുന്നു കോലിയുടെയും സംഘത്തിന്‍റെയും തോല്‍വി. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. 

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ബെയര്‍സ്റ്റോ- വാര്‍ണര്‍ കരുത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ സ്കോര്‍ നേടി. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ നേടിയത് 185 റണ്‍സ്. ബെയര്‍‌സ്റ്റോ പുറത്താകുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് തികച്ചിരുന്നു. വാര്‍ണറും 100 റണ്‍സുമായി പുറത്താകാതെ നിന്നു. പന്തെടുത്ത ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്കെല്ലാം കണക്കിന് കിട്ടി. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് നബി നാലും സന്ദീപ് ശര്‍മ്മ മൂന്നും വിക്കറ്റ് തികച്ചതോടെ ബാംഗ്ലൂര്‍ തകരുകയായിരുന്നു. പാര്‍ത്ഥീവ്(11), ഹെറ്റ്‌മെയര്‍(9), കോലി(3), എബിഡി(1), മൊയിന്‍(2) എന്നിങ്ങനെയായിരുന്നു വമ്പന്‍മാരുടെ സ്‌കോര്‍.    

Follow Us:
Download App:
  • android
  • ios