ബാംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴും ഒരു വിജയം പോലും നേടാന്‍ പോലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആയിട്ടില്ല. അവസാനമായി തോറ്റത് രാജസ്ഥാന്‍ റോയല്‍സിനോടായിരുന്നു. ആര്‍സിബി മാത്രമല്ല, വിരാട് കോലിക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. നാല് മാച്ചുകളില്‍ നിന്നായി 78 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്.

ഏത് പൊസിഷനില്‍ ഇറങ്ങണമെന്ന് പോലും കോലിക്ക് നിശ്ചയമില്ല. ടീം തെരഞ്ഞെടുപ്പിലും കോലി പരാജയമായി. മികച്ച ബൗളര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, ടിം സൗത്തി എന്നിവരൊക്കെ ടീമിന് പുറത്ത് നില്‍ക്കുന്നു. അവസാന മത്സരത്തില്‍ രാജസ്ഥാനോടും പരാജയപ്പെട്ടതോടെ ട്വിറ്ററില്‍ കോലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. താരത്തെ പുറത്താക്കണമെന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും വിമര്‍ശനമുയര്‍ന്നു. ചില ട്വീറ്റുകള്‍ കാണാം..