തന്റെ വിക്കറ്റെടുത്തശേഷം ഖലീല്‍ പുറത്തെടുത്ത ആവേശപ്രകടനത്തെ കളിയാക്കി പിന്നീട് കോലി രംഗത്തെത്തി. മത്സരശേഷം ഇരുടീമിലെയും കളിക്കാര്‍ തമാശ പങ്കിടുന്നതിനിടെയാണ് തന്റെ വിക്കറ്റെടുത്തശേഷം ഖലീല്‍ കൈകള്‍കൊണ്ട് ആംഗ്യം കാണിച്ചതിനെ കോലി കളിയാക്കിയത്.

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തിയത് ഹൈദരാബാദിന്റെ ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദായിരുന്നു. തന്നെ ആദ്യം സിക്സറിന് പറത്തിയ കോലിയെ വീഴ്ത്തിയത് ഖലീല്‍ ശരിക്കും ആഘോഷമാക്കുകയും ചെയ്തു.

Scroll to load tweet…

തന്റെ വിക്കറ്റെടുത്തശേഷം ഖലീല്‍ പുറത്തെടുത്ത ആവേശപ്രകടനത്തെ കളിയാക്കി പിന്നീട് കോലി രംഗത്തെത്തി. മത്സരശേഷം ഇരുടീമിലെയും കളിക്കാര്‍ തമാശ പങ്കിടുന്നതിനിടെയാണ് തന്റെ വിക്കറ്റെടുത്തശേഷം ഖലീല്‍ കൈകള്‍കൊണ്ട് ആംഗ്യം കാണിച്ചതിനെ കോലി കളിയാക്കിയത്.

Scroll to load tweet…

ഇന്ത്യന്‍ ടീമില്‍ സഹതാരങ്ങളാണ് ഖലീലും കോലിയും. കോലി വലിയ സ്കോര്‍ നേടിയില്ലെങ്കിലും ഹിറ്റ്മെയറിന്റെയും ഗുര്‍കീരത് സിംഗിന്റെയും ഇന്നിംഗ്സുകളുടെ കരുത്തില്‍ ബാംഗ്ലൂര്‍ ഹൈദരാബാദിനെ കീഴടക്കുകയും ചെയ്തു.