ഐപിഎല്ലില്‍ ഇത്തവണ മൂന്നുതവണ മാത്രമാണ് ടോസിലെ ഭാഗ്യം കോലിക്കൊപ്പം നിന്നത്.  എന്നാല്‍ ടോസില്‍ തോറ്റ മൂന്ന് കളികളിലും ബാംഗ്ലൂര്‍ ജയിച്ചെന്നാണ് രസകരമായ കാര്യം.

ദില്ലി:ഐപിഎല്ലില്‍ തുടര്‍ച്ചയായ ഒമ്പതാം തവണയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലി ടോസില്‍ തോറ്റു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നഷ്ടമായ കോലി സ്വയം ട്രോളിയാണ് അത് ആഘോഷിച്ചത്. ടോസിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി വിരലുകള്‍ കൊണ്ട് ഒമ്പതെണ്ണം എന്ന് കാണിച്ചാണ് കോലി സ്വയം ട്രോളിയത്.

Scroll to load tweet…

ഐപിഎല്ലില്‍ ഇത്തവണ മൂന്നുതവണ മാത്രമാണ് ടോസിലെ ഭാഗ്യം കോലിക്കൊപ്പം നിന്നത്. എന്നാല്‍ ടോസില്‍ തോറ്റ മൂന്ന് കളികളിലും ബാംഗ്ലൂര്‍ ജയിച്ചെന്നാണ് രസകരമായ കാര്യം. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ബാംഗ്ലൂരിന് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഡല്‍ഹി ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു.

Scroll to load tweet…

കോലിയുടെ ടോസിലെ നിര്‍ഭാഗ്യം അടുത്തമാസം നടക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…