കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ട അതേ മട്ടും ഭാവവും. ബൗളര്‍മാരുടെ ഉറക്കം കെടുത്തി സിക്‌സര്‍ പൂരവുമായി റസല്‍ ഇന്നും നൃത്തമാടി. 

ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂട്ടത്തകര്‍ച്ച നേരിടുമ്പോള്‍ അവതാരപുരുഷനായി ആന്ദ്രേ റസല്‍ അവതരിക്കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ട അതേ മട്ടും ഭാവവും. ബൗളര്‍മാരുടെ ഉറക്കം കെടുത്തി സിക്‌സര്‍ പൂരവുമായി റസല്‍ ഇന്നും നൃത്തമാടി. ഫിറോസ് ഷാ കോട്‌ലയില്‍ കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടാമെന്ന ദില്ലി താരങ്ങളുടെ മോഹം തച്ചുതകര്‍ക്കുകയായിരുന്നു റസലിന്‍റെ സൂപ്പര്‍ ഇന്നിംഗ്‌സ്. 

10-ാം ഓവറില്‍ റസല്‍ ക്രീസിലെത്തുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് വിക്കറ്റിന് 61 റണ്‍സ്. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ മോറിസ് പുറത്താക്കുമ്പോള്‍ 28 പന്തില്‍ 62 റണ്‍സെടുത്തിരുന്നു റസല്‍. ബൗണ്ടറിയിലേക്ക് പറന്നത് ആറ് സിക്‌സും നാല് ഫോറും. ആറാം വിക്കറ്റില്‍ നായകന്‍ ദിനേശ് കാര്‍ത്തികിനൊപ്പം 95 റണ്‍സ്. ഐപിഎല്‍ 12-ാം എഡിഷനിലെ മൂന്നാം മത്സരത്തിലും ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുക്കുകയായിരുന്നു ഈ വിന്‍ഡീസുകാരന്‍. 

ആന്ദ്രേ റസലിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ക്ലിക്ക് ചെയ്യുക