രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയമൊരുക്കിയത്. 31 പന്തില്‍ നിന്ന് താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ക്രിസ് ലിന്നിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയമൊരുക്കിയത്. 31 പന്തില്‍ നിന്ന് താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ആറ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ലിന്നിന്റെ പ്രകടനം. ഇതില്‍ ഒരു സിക്‌സാണ് ചര്‍ച്ചാവിഷയം.

ശ്രേയാസ് ഗോപാല്‍ എറിഞ്ഞ 11ാം ഓവറില്‍ ലിന്‍ അടിച്ച 78 മീറ്റര്‍ സിക്‌സ് ബൗണ്ടറി ലൈനിന് പുറത്ത് പ്രദര്‍ശനത്തിന് വച്ച ഹാരീര്‍ കാറില്‍ തട്ടിത്തെറിക്കുയായിരുന്നു. കാറിന്റെ വിന്‍ഡ്‌സ് ഷീല്‍ഡിലാണ് പന്ത് തട്ടിയത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.