ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിന് മുന്‍പ് ഏറ്റുമുട്ടി എം എസ് ധോണിയും ശ്രേയാസ് അയ്യരും. ടേബിള്‍ ടെന്നീസിലാണ് ഇരു നായകന്‍മാരും ഏറ്റുമുട്ടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്റര്‍ വീഡിയോയിലൂടെ ഇരു നായകന്‍മാരുടെയും പോരാട്ടം ആരാധകര്‍ക്ക് പങ്കുവെച്ചു. ഡല്‍ഹി- ചെന്നൈ മത്സരത്തിന്‍റെ സ്‌കോര്‍ പ്രവചിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തോടെയായിരുന്നു ട്വീറ്റ്. 

രാത്രി എട്ടിന് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരം. യുവത്വത്തിന്‍റെ പ്രസരിപ്പുമായിട്ടാണ് ഡല്‍ഹി വരുന്നതെങ്കില്‍ പരിചയസമ്പത്താണ് ചെന്നൈയുടെ കരുത്ത്. മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചാണ് ഡല്‍ഹി ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയ ചെന്നൈയ്ക്കിത് ആദ്യ എവേ മത്സരമാണ്.