കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പന്ത് ഒരു തകര്‍പ്പന്‍ ക്യാച്ചെടുത്തു. അതും ഒരു കൈ കൊണ്ട്- വീഡിയോ

ദില്ലി: ഐപിഎല്ലില്‍ വിക്കറ്റിന് മുന്നിലെ മായാജാലം വിക്കറ്റിന് പിന്നിലും ആവര്‍ത്തിക്കുകയാണ് യുവ താരം ഋഷഭ് പന്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പന്ത് ഒരു തകര്‍പ്പന്‍ ക്യാച്ചെടുത്തു. അതും ഒരു കൈ കൊണ്ട്. റബാഡ എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ലിന്നാണ് പന്തിന്‍റെ ഒരു കൈയില്‍ അവസാനിച്ചത്. 

ഋഷഭ് പന്ത് എടുത്ത ഒറ്റകൈയന്‍ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 44 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നിഖില്‍(7), ക്രിസ് ലിന്‍(20), ഉത്തപ്പ(11), റാണ(1) എന്നിവരാണ് പുറത്തായത്. ഹര്‍ഷാല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റബാഡയും ലമിച്ചാനെയും ഓരോ വിക്കറ്റ് വീഴ്‌ത്തി. നാല് റണ്‍സെടുത്ത ഗില്‍ റണ്‍ഔട്ടായതോടെ കൊല്‍ക്കത്ത 13 ഓവറില്‍ 96-5 എന്ന നിലയിലാണ്. കാര്‍ത്തിക്കും(31) റസലുമാണ്(21) ക്രീസില്‍.