Asianet News MalayalamAsianet News Malayalam

അംപയര്‍ വൈഡ് വിളിച്ചില്ല, പൊള്ളാര്‍ഡ് കട്ടകലിപ്പില്‍; ശാന്തനായി എല്ലാം നോക്കിനിന്ന് ധോണി- വീഡിയോ

ക്രിക്കറ്റിലെ വികൃതി പയ്യന്മാരൂടെ കൂട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡ്. മുമ്പ് മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ബാറ്റ് കൊണ്ട് എറിഞ്ഞതൊക്കെ ഒരു ഉദാഹരണം. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും ഒരു സംഭവമുണ്ടായി.

Watch video Kieron Pollard angry on umpires decision
Author
Hyderabad, First Published May 12, 2019, 11:06 PM IST

ഹൈദരാബാദ്: ക്രിക്കറ്റിലെ വികൃതി പയ്യന്മാരൂടെ കൂട്ടത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ കീറണ്‍ പൊള്ളാര്‍ഡ്. മുമ്പ് മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ബാറ്റ് കൊണ്ട് എറിഞ്ഞതൊക്കെ ഒരു ഉദാഹരണം. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും ഒരു സംഭവമുണ്ടായി. പൊള്ളാര്‍ഡ് ക്രീസില്‍ നില്‍ക്കെ ചെന്നൈയുടെ അവസാന ഓവര്‍ എറിയുന്നത് ഡ്വെയ്ന്‍ ബ്രാവോ. 

ബ്രാവോയുടെ മൂന്നാം പന്ത് വൈഡ് ക്രീസിന് പുറത്ത് കൂടെയാണ് പോയതെങ്കിലും അംപയര്‍ വൈഡ് വിളിച്ചില്ല. അംപയറുടെ തീരുമാനത്തില്‍ നിരാശനായ പൊള്ളാര്‍ഡ് ബാറ്റ് വായുവിലേക്ക് ഉയര്‍ത്തിയിട്ടു. പിന്നീട് നാലാം പന്തെറിയാനെത്തിപ്പോള്‍ ഓഫ് സൈഡിലേക്ക് കേറി നില്‍ക്കുകയും പിന്നാലെ പന്ത് ഫേസ് ചെയ്യുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഉടനെ അംപയര്‍മാര്‍ക്ക് ഇടപെടേണ്ടി വന്നു. ഇതെല്ലാം ശാന്തനായി നോക്കി നില്‍ക്കുകയായിരുന്നു ധോണി. വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios