ചെന്നെെ: ഐപിഎല്‍ 2019 സീസണിലെ കലാശ പോരാട്ടത്തില്‍ മുംബെെ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന്‍റെ വേദനയില്‍ നിന്ന് ചെന്നെെ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല. ജയം ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് അവസാന പന്തില്‍ തോല്‍വിയേറ്റ് വാങ്ങിയപ്പോഴും മഞ്ഞപ്പടയുടെ നിരയില്‍ തലയെടുപ്പോടെ നിന്നത് ഓസ്ട്രേലിയന്‍ താരമായ ഷെയ്ന്‍ വാട്‍സണ്‍ ആണ്.

പ്രായം തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് തെളിയിച്ച വാട്‍സണ്‍ 59 പന്തില്‍ 80 റണ്‍സ് ആണ് ഫെെനലില്‍ നേടിയത്. എന്നാല്‍, ഇതിന് പിന്നാലെ ഇനിയൊരു ഐപിഎല്‍ സീസണ്‍ കളിക്കാന്‍ വാട്‍സണ്‍ എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ചെന്നെെ ആരാധകര്‍ ഏറെ വിഷമത്തിലായി.

ഈ സീസണില്‍ മിക്ക മത്സരങ്ങളിലും ഫോം നഷ്ടപ്പെട്ട് ഉഴലുകയായിരുന്നുവെങ്കിലും നിര്‍ണായക സമയത്ത് രക്ഷയ്ക്ക് എത്തുന്ന താരത്തിന്‍റെ പോരാട്ട വീര്യമാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. എന്നാല്‍, തിരികെ നാട്ടിലെത്തിയപ്പോഴും തന്‍റെ ഇന്ത്യയിലെ ആരാധകരെ വാട്‍സണ്‍ മറന്നില്ല.

ഇതിനകം ഓസ്ട്രേലിയയിലെ ട്വന്‍റി 20 ടൂര്‍ണമെന്‍റായ ബിഗ് ബാഷില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരം വീണ്ടും ഐപിഎല്‍ കളിക്കാനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം കളിക്കാനെത്തുമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ‍് ചെയ്ത വീഡിയോയില്‍ വാട്സണ്‍ വ്യക്തമാക്കി. 

 
 
 
 
 
 
 
 
 
 
 
 
 

Next year we will come back stronger #whistlepodu @chennaiipl 👊

A post shared by Shane Watson (@srwatson33) on May 15, 2019 at 11:34pm PDT

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.