മകാലിക ക്രിക്കറ്റിലെ വമ്പന്മാരായ വിരാട് കോലി, സ്റ്റീവന്‍ സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ബാബര്‍ അസം എന്നിവരേക്കാള്‍ മികച്ച താരം എബി ഡിവില്ലിയേഴ്‌സാണെന്ന് നെതര്‍ലന്റ് മുന്‍ താരം പീറ്റര്‍ ബോറന്‍. ബിഗ് ഫോര്‍ എന്നറിയപ്പെടുന്ന കോലി, വില്യംസണ്‍, സ്മിത്ത്, ജോ റൂട്ട് എന്നിവരേക്കാള്‍ മികച്ചവനാണ് ഡിവില്ലിയേഴ്‌സെന്നും ബോറന്‍ അഭിപ്രായപ്പെട്ടു.

ബിഗ് ഫോര്‍ എന്നത് തമാശയാണെന്നും അവരേക്കാള്‍ ഉയരത്തിലാണ് ഡിവില്ലിയേഴ്‌സിന്റെ സ്ഥാനമെന്നും ബോറന്‍ ട്വീറ്റ് ചെയ്തു. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ഐപിഎല്ലില്‍ മികച്ച ഫോമിലാണ്. ഇതുവരെ 46 ശരാശരിയില്‍ 230 റണ്‍സ് നേടി.

114 ടെസ്റ്റ്  മത്സരങ്ങളില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സും 228 ഏകദിന മത്സരങ്ങളില്‍നിന്ന് 53.5 ശരാശരിയില്‍ 9577 റണ്‍സുമാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. ലോകക്രിക്കറ്റില്‍ ഇതിഹാസങ്ങളുടെ പട്ടികയിലാണ് ഡിവില്ലിയേഴ്‌സിന്റെ സ്ഥാനം. കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സിന് തിളങ്ങാന്‍ സാധിച്ചില്ല.