Asianet News MalayalamAsianet News Malayalam

പുറത്താവാതിരിക്കാന്‍ ചെന്നൈയുടെ കൗണ്ടര്‍ പഞ്ച്! ഡല്‍ഹിക്കെതിരെ നിര്‍ണായക മത്സരത്തില്‍ തുടക്കം ഗംഭീരം

ചെന്നൈക്ക് നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹി നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ അഭിമാനപോരാട്ടം മാത്രമാണിത്.

chennai super kings got start against delhi capitals in crucial match saa
Author
First Published May 20, 2023, 4:02 PM IST

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കം. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തിട്ടുണ്ട്. റിതുരാജ് ഗെയ്കവാദ് (22), ഡെവോണ്‍ കോണ്‍വെ (28) എന്നിവരാണ് ക്രീസില്‍. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. 

ഡല്‍ഹിയാവട്ടെ ലളിത് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. ചെന്നൈക്ക് നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹി നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ അഭിമാനപോരാട്ടം മാത്രമാണിത്. ഇന്ന് ജയിച്ചാല്‍ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി ചെന്നൈക്ക് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാം. 

തോറ്റാല്‍ നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരഫലങ്ങള്‍ കാത്തിരിക്കണം. ഇന്ന് ചെന്നൈ തോല്‍ക്കുകയും നാളെ ആര്‍സിബിയും മുംബൈയും ജയിക്കുകയും ചെയ്താല്‍ പോയന്റ് പട്ടികയില്‍ ഇരു ടീമുകളും ചെന്നൈയെ മറികടക്കും. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്‌നൗ കൊല്‍ക്കത്തയെ തോല്‍പ്പിച്ചാല്‍ ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്താവും.

മന്ത്രവാദം മാത്രമാണ് ഇനി ചെയ്യാന്‍ ബാക്കി! തെവാട്ടിയക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് രാജസ്ഥാന്‍; കൂടെ ഉപദേശവും

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, റിലീ റൂസ്സോ, യഷ് ദുള്‍, അമന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, ആന്റിജ് നോര്‍ജെ.
 

Follow Us:
Download App:
  • android
  • ios