Asianet News MalayalamAsianet News Malayalam

ആദ്യം ആര് ഫൈനലിലെത്തും? ചെപ്പോക്കില്‍ നാളെ ചെന്നൈ- ഗുജറാത്ത് പോര്; കണക്കുകള്‍ ധോണിയെ മുഷിപ്പിക്കും

പതിനാലില്‍ പത്ത് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ക്വാളിഫയറിന് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോമാണ് ബാറ്റിംഗ് നിരയുടെ കരുത്ത്.

chennai super kings takes gujarat titans tomorrow in ipl qualifier saa
Author
First Published May 22, 2023, 10:57 PM IST | Last Updated May 22, 2023, 10:57 PM IST

ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ചെന്നൈയെ നേരിടും. വൈകീട്ട് 7.30ന്  ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറെന്ന നോക്കൗട്ട് കടമ്പ കൂടി കടക്കേണ്ടി വരും. ഇതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും നിലവിലെ ചാംപ്യന്മാരായ ഗുജറാത്തും മുന്‍ ജേതാക്കളായ ചെന്നൈയും ആഗ്രഹിക്കുന്നില്ല.

പതിനാലില്‍ പത്ത് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ക്വാളിഫയറിന് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഗുജറാത്ത്. ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോമാണ് ബാറ്റിംഗ് നിരയുടെ കരുത്ത്. കഴിഞ്ഞ രണ്ട് കളിയിലും സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് കൂടി ലക്ഷ്യമിട്ടാണ് ഇന്ന് ബാറ്റെടുക്കുന്നത്. കൂട്ടിന് ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്, രാഹുല്‍ തെവാട്ടിയ എന്നിവരുമുണ്ട്.

പര്‍പ്പിള്‍ ക്യാപിനായി മത്സരിക്കുന്ന മുഹമ്മദ് ഷമിയും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ ബൗളിംഗ് നിരയെ നയിക്കുന്നത്. മോഹിത് ശര്‍മ, നൂര്‍ അഹമ്മദ് എന്നിവര്‍കൂടി ചേരുമ്പോള്‍ ള്‍ ഏതൊരു ബാറ്റിംഗ് നിരയും വിറയ്ക്കും. പിന്നെ ബാറ്റ് കൊണ്ടും പന്തുകൊണ്ടും നിര്‍ണായക സാന്നിധ്യമായി മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയും.

ബാറ്റിംഗ് കരുത്തിലാണ് ചെന്നൈ പ്ലേ ഓഫില്‍ കടന്നത്. ഡെവണ്‍ കോണ്‍വെയും ഋതുരാജും നല്‍കുന്ന ഉജ്ജ്വല തുടക്കം ശിവം ദൂബൈ, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി ഏറ്റെടുക്കുമ്പോള്‍ ചെന്നൈക്ക് പ്രയാസമല്ല. പിന്നെ ഫിനിഷിംഗിന് തല ധോണിയുമുണ്ട്. ബൗളിംഗ് നിരയില്‍ വലിയ താരങ്ങളില്ലെങ്കിലും ദീപക് ചഹാറും തുഷാര്‍ ദേശ്പാണ്ഡെയും പാതിരാനയുമെല്ലാം കളി മാറ്റിമറിക്കാന്‍ പോന്നവരാണ്.

വിരാട് കോലിയുടെ കാല്‍മുട്ടിനേറ്റ പരിക്ക്: നിര്‍ണായ വിവരങ്ങള്‍ പുറത്തുവിട്ട് ആര്‍സിബി കോച്ച് സഞ്ജയ് ബംഗാര്‍

ഇതുവരെ ഏറ്റുമുട്ടിയ മൂന്ന് കളികളിലും ഗുജറാത്തിനായിരുന്നു. ചരിത്രമാവര്‍ത്തിച്ച് തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ എത്താമെന്ന് ഹര്‍ദിക് പാണ്ഡ്യയും സംഘവും മോഹിക്കുമ്പോള്‍ അഞ്ചാം കിരീടത്തിന് ഒരുപടി കൂടി അടുത്തെത്താമെന്ന പ്രതീക്ഷയിലാണ് ധോണിയും കൂട്ടരും.

Latest Videos
Follow Us:
Download App:
  • android
  • ios