ഗുജറാത്ത് ടൈറ്റന്‍സിന്റെ യഷ് ദയാലിനെതിരെ അവസാന ഓവറില്‍ അഞ്ച് സിക്‌സ് നേടിയതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തിയിരുന്നു. ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് അടിക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററാണ് റിങ്കു സിംഗ്. 

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം പ്രശംസകൊണ്ട് പൊതിയുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗിനെ. റിങ്കുവിന്റെ അവിശ്വസനീയമായ ഇന്നിംഗ്‌സില്‍ ക്രിക്കറ്റ് ലോകത്തിന് മറ്റൊരു അഭിപ്രായമില്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ യഷ് ദയാലിനെതിരെ അവസാന ഓവറില്‍ അഞ്ച് സിക്‌സ് നേടിയതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തിയിരുന്നു. ഐപിഎല്ലില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് അടിക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററാണ് റിങ്കു സിംഗ്. 

2012ല്‍ പൂനെ വാരിയേഴ്‌സ് ബൗളറായിരുന്ന രാഹുല്‍ ശര്‍മക്കെതിരെ ക്രിസ് ഗെയ്ല്‍, 2020ല്‍ പഞ്ചാബ് കിംഗ്‌സ് ബൗളറായ ഷെല്‍ഡണ്‍ കോട്രെലിനെതിരെ രാഹുല്‍ തെവാട്ടിയ, 2021ല്‍ ആര്‍സിബി ബൗളറായ ഹര്‍ഷല്‍ പട്ടേലിനെതിരെ രവീന്ദ്ര ജഡേജ, 2022ല്‍ കൊല്‍ക്കത്ത ബൗളറായ ശിവം മാവിക്കെതിരെ മാര്‍ക്കസ് സ്റ്റോയ്‌നിസപം-ജേസണ്‍ ഹോള്‍ഡറും മുമ്പ് ഒരോവറില്‍ അഞ്ച് സിക്‌സ് അടിച്ചിട്ടുണ്ട്. എന്നാല്‍ 29 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ അവസാന ഓവറില്‍ ഒരു ബാറ്റര്‍ അഞ്ച് സിക്‌സ് അടിച്ച് ജയിക്കുന്നത് ഐപിഎല്‍ ചരിത്രത്തില്‍ അപൂര്‍വമാണ്.

പ്രകടനത്തോടെ റിങ്കുവിനെ വാഴ്ത്തിപ്പാടുകയാണ് ക്രിക്കറ്റ് ലോകം. കൊല്‍ക്കത്ത ഫ്രാഞ്ചൈസി ഉടമകൂടിയായ ഷാരുഖ് ഖാന്‍, ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ശ്രേയസ് അയ്യര്‍, മുന്‍ കൊല്‍ക്കത്ത പരിശീലകന്‍ ബ്രന്‍ഡന്‍ മക്കല്ലം, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ തുടങ്ങിയവരെല്ലാം റിങ്കുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് (5) സിംഗിളെടുത്തു. പിന്നീട് സ്ട്രൈക്ക് ചെയ്യാനെത്തിയത് റിങ്കു. അടുത്ത അഞ്ച് പന്തുകളും സിക്സ് നേടിയ റിങ്കു കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ വിജയം സമ്മാനിച്ചു. മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് സ്ബോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (15), നാരായണ്‍ ജഗദീഷ് (6) എന്നിവരുടെ വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. 

എന്നാല്‍ നാലാം വിക്കറ്റില്‍ അയ്യര്‍ക്കൊപ്പം ചേര്‍ന്ന നിതീഷ് റാണ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും വിജയിപ്പിക്കുമെന്ന് തോന്നിക്കെ അല്‍സാരി ജോസഫ് നിതീഷിനെ പുറത്താക്കി ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ മൂന്നിന് 128 എന്ന നിലയിലായി കൊല്‍ക്കത്ത. സ്‌കോര്‍ 154ല്‍ നില്‍ക്കെ അയ്യരേയും അല്‍സാരി മടക്കി. അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു ഗുജറാത്ത് ബൗളര്‍മാര്‍ക്ക്. റാഷിദ് ഖാന്‍ ഹാട്രിക്കും നേടി. ആന്ദ്രേ റസ്സല്‍ (1), സുനില്‍ നരെയ്ന്‍ (0), ഷാര്‍ദുല്‍ ഠാക്കൂര്‍ (0) എന്നിവരെ പുറത്താക്കിയാണ് റാഷിദ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.