ഐപിഎല്ലലില്‍ അതിവേഗം 6000 തികക്കുന്ന ആദ്യ ബാറ്ററുമാണ് ഡ‍ഡേവിഡ് വാര്‍ണര്‍. 165-മത് മത്സരത്തിലാണ് വാര്‍ണര്‍ 6000 പിന്നിട്ടത്. 188 മത്സരങ്ങളില്‍ നിന്നാണ് കോലി 6000 പിന്നിട്ടതെങ്കില്‍ 199-ാം മത്സരത്തിലാണ് ശിഖര്‍ ധവാന്‍ 6000 പിന്നിട്ടത്.

ഗുവാഹത്തി: ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍.രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 26 റണ്‍സെടുത്തതോടെ ഐപിഎല്ലില്‍ 6000 റണ്‍സ് തികക്കുന്ന ആദ്യ വിദേശ താരമായി ഡേവിഡ് വാര്‍ണര്‍. 165 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണര്‍ 6000 തികച്ചത്. ഐപിഎല്‍ റണ്‍വേട്ടയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് വാര്‍ണര്‍. 188 മത്സരങ്ങളില്‍ 6727 റണ്‍സടിച്ചിട്ടുള്ള വിരാട് കോലി, 199 മത്സരങ്ങളില്‍ 6370 റണ്‍സടിച്ചിട്ടുള്ള ശിഖര്‍ ധവാന്‍ എന്നിവര്‍ മാത്രമാണ് ഐപിഎല്‍ റണ്‍വേട്ടയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്.

ഐപിഎല്ലലില്‍ അതിവേഗം 6000 തികക്കുന്ന ആദ്യ ബാറ്ററുമാണ് ഡ‍ഡേവിഡ് വാര്‍ണര്‍. 165-മത് മത്സരത്തിലാണ് വാര്‍ണര്‍ 6000 പിന്നിട്ടത്. 188 മത്സരങ്ങളില്‍ നിന്നാണ് കോലി 6000 പിന്നിട്ടതെങ്കില്‍ 199-ാം മത്സരത്തിലാണ് ശിഖര്‍ ധവാന്‍ 6000 പിന്നിട്ടത്. ഐപിഎല്ലില്‍ നാലു സെഞ്ചുറിയും 56 അര്‍ധസെഞ്ചുറിയും നേടിയിട്ടുള്ള വാര്‍ണര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 50ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ള കളിക്കാരനാണ്.

Scroll to load tweet…

ഐപിഎല്ലില്‍ 4000 തികച്ചിട്ടുള്ള 13 ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച ശരാശരിയുള്ള ബാറ്ററും ഡേവിഡ് വാര്‍ണറാണ്. 42.28 ആണ് വാര്‍ണറുടെ ഐപിഎല്‍ ബാറ്റിംഗ് ശരാശരി.ഐപിഎല്ലില്‍ കുറഞ്ഞത് 4000 റണ്‍സ് തികച്ചവരില്‍ ഏറ്റവും മികച്ച മൂന്നാമത്തെ പ്രഹരശേഷിയും വാര്‍ണറുടെ പേരിലാണ്. 140.08 ആണ് ഐപിഎല്ലില്‍ വാര്‍ണറുടെ പ്രഹരശേഷി. എ ബി ഡിവില്ലിയേഴ്സ്(151.68), ക്രിസ് ഗെയ്ല്‍(148.96) എന്നിവരാണ് ഐപിഎല്ലില്‍ വാര്‍ണറെക്കാള്‍ പ്രഹരശേഷിയുള്ള മികച്ച രണ്ട് ബാറ്റര്‍മാര്‍. ഇത്തവണ റിഷഭ് പന്ത് കാര്‍ അപകടത്തില്‍ പരിക്കേറ്റ് പിന്‍മാറിയതോടെയാണ് വാര്‍ണര്‍ ഡല്‍ഹിയുടെ നായകനായത്. സണ്‍റൈസേഴ്സ് നായകനായിരുന്ന വാര്‍ണര്‍ക്ക് കീഴില്‍ ടീം ഒരു തവണ കിരീടം നേടിയിട്ടുണ്ട്.