Asianet News MalayalamAsianet News Malayalam

ഡല്‍ഹിയുടെ തുടക്കം പാളി! ദീപക് ചാഹറിന് രണ്ട് വിക്കറ്റ്; പ്ലേഓഫിലേക്കുള്ള പാതിദൂരം പിന്നിട്ട് ചെന്നൈ

രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്ക് പൃഥ്വിയെ നഷ്ടമായി. തുഷാര്‍ ദേഷ്പാണ്ഡെയുടെ പന്തില്‍ മിഡ് ഓഫില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച്. അഞ്ചാം ഓവറില്‍ സാള്‍ട്ടും മടങ്ങി.

delhi capitals lost three wickets against chennai super kings while chasing saa
Author
First Published May 20, 2023, 6:05 PM IST

ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 224 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മോശം തുടക്കം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്നിന് 43 എന്ന നിലയിലാണ് ഡല്‍ഹി. ഡേവിഡ് വാര്‍ണര്‍ (27), യഷ് ദുള്‍ (8) എന്നിവരാണ് ക്രീസില്‍. പൃഥ്വി ഷാ (5), ഫിലിപ് സാള്‍ട്ട് (3), റിലീ റൂസ്സോ (0) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈയെ ഡെവോണ്‍ കോണ്‍വെയും (51 പന്തില്‍ 87), റിതുരാജ് ഗെയ്കവാദും (50 പന്തില്‍ 79) സഖ്യമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്ക് പൃഥ്വിയെ നഷ്ടമായി. തുഷാര്‍ ദേഷ്പാണ്ഡെയുടെ പന്തില്‍ മിഡ് ഓഫില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച്. അഞ്ചാം ഓവറില്‍ സാള്‍ട്ടും മടങ്ങി. ചാഹറിന്റെ സ്ലോവറില്‍ അജിന്‍ക്യ രഹാനെയ്ക്കായിരുന്നു ക്യാച്ച്. തൊട്ടടുത്ത പന്തില്‍ റിലീ റൂസ്സോയെ ചാഹര്‍ ബൗള്‍ഡാക്കി.

ഗംഭീര തുടക്കമായിരുന്നു ചെന്നൈക്ക്. ഒന്നാം വിക്കറ്റില്‍ കോണ്‍വെ- റിതുരാജ് സഖ്യം 141 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പവര്‍പ്ലേയില്‍ അക്രമിച്ച കളിച്ച ഗെയ്കവാദ് ഏഴ് സിക്‌സും മൂന്ന ്‌സിക്‌സും നേടി. ചേതന്‍ സക്കറിയയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമതായി ക്രീസിലെത്തിയ ശിവം ദുബെ (9 പന്തില്‍ 22)- കോണ്‍വെയ്‌ക്കൊപ്പം 54 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്ന് സിക്‌സ് നേടിയെ ദുബെയെ ഖലീല്‍ അഹമ്മദ് പുറത്താക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 195 റണ്‍സുണ്ടായിരുന്നു. ഇതേ സ്‌കോറില്‍ കോണ്‍വെയും വീണു. മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോണ്‍വെയുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ (7 പന്തില്‍ 20)- എം എസ് ധോണി (4 പന്തില്‍ 5) സഖ്യം സ്‌കോര്‍ 200 കടത്തി.

ചെന്നൈക്ക് നിര്‍ണായകമാണ് ഇന്നത്തെ പോരാട്ടം. 15 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹി നേരത്തെ തന്നെ പ്ലേഓഫ് കാണാതെ പുറത്തായതിനാല്‍ അഭിമാനപോരാട്ടം മാത്രമാണിത്. ഇന്ന് ജയിച്ചാല്‍ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി ചെന്നൈക്ക് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാം. തോറ്റാല്‍ നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരഫലങ്ങള്‍ കാത്തിരിക്കണം. 

കേരളത്തിനും ബ്ലാസ്റ്റേഴ്‌സിനും അഭിമാനം; ഇന്‍റര്‍‌കോണ്ടിനെന്‍റല്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ. 

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, റിലീ റൂസ്സോ, യഷ് ദുള്‍, അമന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, ആന്റിജ് നോര്‍ജെ.

Follow Us:
Download App:
  • android
  • ios