Asianet News MalayalamAsianet News Malayalam

'തല' വട്ടപൂജ്യം, മധ്യനിര പിടിച്ചുനിന്നു, വാലറ്റം തകര്‍ത്തടിച്ചു; ഡല്‍ഹിക്കെതിരെ സിഎസ്‌കെയ്ക്ക് മികച്ച സ്കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് സുരേഷ് റെയ്‌നയുടെ (54) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൊയീന്‍ അലി (36) മികച്ച പ്രകടനം പുറത്തെടുത്തു.

Delhi Capitals need 189 runs to win vs CSK in IPL
Author
Mumbai, First Published Apr 10, 2021, 9:23 PM IST

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് സുരേഷ് റെയ്‌നയുടെ (54) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൊയീന്‍ അലി (36) മികച്ച പ്രകടനം പുറത്തെടുത്തു. ദീര്‍ഘകാലത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരച്ചെത്തിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി (0) നേരിട്ട രണ്ടാ പന്തില്‍ തന്നെ പുറത്തായി. ഡല്‍ഹിക്കായി ആവേശ് ഖാന്‍, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലൈവ് സ്‌കോര്‍.

ആദ്യ വിക്കറ്റ് രണ്ടാം ഓവറില്‍

മോശം തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റുകള്‍ ചെന്നൈയ്ക്ക് നഷ്ടമായി. ഫാഫ് ഡു പ്ലെസിസ് (0), റിതുരാജ് ഗെയ്കവാദ് (5) എന്നിവരെ പവലിയനില്‍ തിരിച്ചെത്തി. രണ്ടാം ഓവറിന്റെ നാലാം പന്തിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. ഡു പ്ലെസിയെ ആവേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ഗെയ്കവാദും മടങ്ങി. ക്രിസ് വോക്‌സിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കുകയായിരുന്നു താരം.

റെയ്‌ന- അലി കൂട്ടുകെട്ട്

ചെന്നൈയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് റെയ്‌ന- അലി സഖ്യത്തിന്റെ കൂട്ടുകെട്ടായിരുന്നു. 53 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ അപകടകാരിയായ അലിയെ അശ്വിന് മടക്കിയയച്ചതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. 24 പന്ത് നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും നേടിയിരുന്നേു. 

റെയ്‌ന- റായുഡു ഒത്തുച്ചേരല്‍ 

അലി പുറത്തായ ശേഷം ക്രീസിലെത്തിയ അമ്പാടി റായുഡു (23) റെയ്‌നയ്ക്ക് പിന്തുണ നല്‍കി. റെയ്‌ന അക്രമിച്ച് തന്നെ കളിച്ചു. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റായുഡുവിന് ആധികനേരം തുടരാനായില്ല. ടോം കറന്റെ സ്ലോവറില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി റായുഡു മടങ്ങി. രണ്് സിക്‌സും ഒരു ഫോറുമാണ് റായുഡു നേടിയത്.

ചെന്നൈയ്ക്ക് ഇരട്ട പ്രഹരം

ഇതിനിടെ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ ചെന്നൈയിക്ക് നഷ്്ടമായി. റെയ്‌നയുടെ ഇന്നിങ്‌സ് റണ്ണൗട്ടിന്റെ രൂപത്തില്‍ അവസാനിച്ചു. രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ റെയ്‌ന റണ്ണൗട്ടായി. ഇതോടെ 15.1 ഓവറില്‍ അഞ്ചിന് 137 എന്ന നിലയിലായി ചെന്നൈ. ആവേഷ് എറിഞ്ഞ ആ ഓവറിന്റെ മൂന്നാം പന്തില്‍ ധോണി ബൗള്‍ഡായി. 

ജഡേജ- സാം വക വെടിക്കെട്ട്

അവസാന ഓവറുകളില്‍ ജഡേജ- സാം കറന്‍ നടത്തിയ വെടിക്കെട്ടാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും എട്ടാം വിക്കറ്റില്‍ 27 പന്തില്‍ 51 റണ്‍സ് നേടി. സാം 15 പന്തില്‍ രണ്ട് സിക്‌സിന്റേയും നാല് ഫോറും സഹായത്തോടെ 34 റണ്‍സ് നേടി. അവസാന അവസാന പന്തില്‍ സാം ബൗള്‍ഡായി. ജഡേജ 17 പന്തില്‍ 26 റണ്‍സുമായി പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios