കഴിഞ്ഞ വര്‍ഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിലാണ് ഡല്‍ഹി ക്യാപിറ്റൻസ് റെയിൻബോ ജേഴ്സി ധരിച്ച് കളിച്ചത്

ദില്ലി: ഐപിഎല്‍ 2023 സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മഴവില്ല് പ്രമേയമുള്ള ജേഴ്‌സി ധരിക്കും. 2020 മുതല്‍ സീസണിലെ ഒരു മത്സരത്തില്‍ ഡല്‍ഹി മഴവില്‍ ജേഴ്സി അണിയാറുണ്ട്. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുന്നതിനായിട്ടാണ് റെയിൻബോ ജേഴ്സി ടീം ധരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയുള്ള സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിലാണ് ടീം മഴവില്ല് അണിയുക.

കഴിഞ്ഞ വര്‍ഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിലാണ് ഡല്‍ഹി ക്യാപിറ്റൻസ് റെയിൻബോ ജേഴ്സി ധരിച്ച് കളിച്ചത്. തുടര്‍ന്ന് ഈ ജേഴ്സികള്‍ ലേലം ചെയ്യുകയും ലഭിച്ച തുക കർണാടകയിലെ വിജയനഗറിലെ ഇൻസ്‌പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ടിന് (ഐഐഎസ്) നല്‍കുകയും ചെയ്തു. അതേസമയം, ഈ സീസണ്‍ വിജയത്തോടെ അവസാനിപ്പിക്കാനുള്ള ആഗ്രഹത്തോടെയാണ് ക്യാപിറ്റല്‍സ് ചെന്നൈക്കെതിരെ ഇറങ്ങുന്നത്.

ഇതിനകം 13 മത്സരങ്ങളില്‍ അഞ്ച് വിജയവും എട്ട് പരാജയങ്ങളുമായി ഒമ്പതാം സ്ഥാനത്താണ് ഡല്‍ഹിയുള്ളത്. നേരത്തെ തന്നെ ടീം പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പഞാബ് കിംഗ്‌സിനെതിരെ 15 റണ്‍സിന്‍റെ ജയം ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്.

ഡല്‍ഹിക്ക് വേണ്ടി റിലീ റൂസ്സോ (37 പന്തില്‍ 82) പൃഥി ഷോ (38 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (31 പന്തില്‍ 46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. . മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാണ് സാധിച്ചത്. ലിയാം ലിവംഗ്‌സറ്റണ്‍ (48 പന്തില്‍ 94) പൊരുതിയെങ്കിലും ജയിപ്പിക്കാനിയില്ല. ഇശാന്ത് ശര്‍മയും ആന്‍റിച്ച് നോര്‍ജെയും ഡല്‍ഹിക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

'ചില്ലിക്കാശ് പോലും കൊടുക്കരുത്'; ഒരു ടീമിനോടും ഇങ്ങനെ ചെയ്യരുത്, സൂപ്പർ താരത്തെ കടന്നാക്രമിച്ച് ഗവാസ്കർ